കെ-സ്മാര്‍ട്ട്: യുഡിഎഫ് പ്രതിഷേധ ധര്‍ണ ആറിന്
1395862
Tuesday, February 27, 2024 6:24 AM IST
കൊച്ചി: കൊട്ടിഘോഷിച്ച് അവതരിപ്പിച്ച കെ-സ്മാര്‍ട്ട് പദ്ധതി ജനങ്ങള്‍ക്ക് ദ്രോഹമായി മാറിയെന്ന ആക്ഷേപമുയര്ത്തിയും സര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തില്‍ പ്രതിഷേധിച്ചും മാര്‍ച്ച് ആറിന് യുഡിഎഫിന്റെ നേതൃത്വത്തില്‍ കോര്പറേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും.
യാതൊരു ദീര്‍ഘവീക്ഷണവും ഇല്ലാതെയാണ് കെ-സ്മാര്‍ട്ട് പദ്ധതി നടപ്പിലാക്കിയതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. വേണ്ടത്ര പഠനം നടന്നിട്ടില്ല.
വിരല്‍ത്തുമ്പില്‍ സേവനം നല്‍കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം ഇപ്പോള്‍ തലവേദനയായി മാറിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് വിവിധ നികുതികളും പെര്‍മിറ്റുകളും അടയ്ക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ഫീസുകള്‍ അടയ്ക്കാന്‍ വൈകുന്നതു മൂലം നാലിരട്ടി ഫൈനോട് കൂടി നികുതി അടയ്ക്കേണ്ടിവരുന്ന അവസ്ഥയാണ്. വ്യാപാരസ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് പുതുക്കുവാനൊന്നും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.