കലുങ്ക് ഭിത്തി ഉയർത്തി നിർമിക്കാത്തത് അപകടക്കെണിയാകുന്നു
1395824
Tuesday, February 27, 2024 6:01 AM IST
കോതമംഗലം : നിർമാണം പൂർത്തിയായ റോഡിൽ കലുങ്ക് ഭിത്തി ഉയർത്തി നിർമിക്കാത്തത് അപകടക്കെണിയാകുന്നു.
കോതമംഗലം പെരുന്പൻകുത്ത് റോഡിന്റെ മലയീൻകീഴ് മുതൽ പുന്നേക്കാട് കവല വരെയുള്ള എട്ട് കിലോമീറ്റർ റോഡ് പണി ആറ് വർഷത്തെ പ്രയ്തനത്തിനുശേഷം കഴിഞ്ഞ വർഷമാണ് പൂർത്തിയാക്കിയത്. റോഡിന് വീതി കൂട്ടി ഉയർത്തി പണിതപ്പോൾ ഈ ഭാഗത്തുണ്ടായിരുന്ന കലുങ്ക് ഭിത്തി അതിന് അനുസരിച്ച് ഉയർത്തി പണിയാത്തതാണ് വാഹനങ്ങൾക്ക് ഭീഷണിയാവുന്നത്.
കീരംപാറയ്ക്കും ഊഞ്ഞാപ്പാറയ്ക്കും ഇടയിൽ വളവിലാണ് കലുങ്ക് തുറന്ന് കിടക്കുന്നത്. കലുങ്കിന്റെ താഴ്ച ഭാഗത്ത് ചെടിവളർന്നിരിക്കുന്നതും ഐറിഷ് ഡ്രൈനേജിനോട് ചേർന്നുള്ളത് കൊണ്ടും ശ്രദ്ധയിൽപ്പെടില്ല. എതിരെ വരുന്ന വാഹനങ്ങൾക്ക് കടന്നു പോകാനായി വളവ് ചേർത്ത് എടുക്കുന്പോൾ കുഴിയിൽ ചാടാൻ സാധ്യതയുണ്ട്. നിരവധി വാഹന യാത്രക്കാർ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്.