വേതന പാക്കേജ് പരിഷ്കരിക്കണമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ
1395821
Tuesday, February 27, 2024 6:01 AM IST
കോതമംഗലം: റേഷൻ വ്യാപാരി വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോതമംഗലം താലൂക്ക് സമ്മേളനം. ജില്ലാ പ്രസിഡന്റ് വി.വി. ബേബി ഉദ്ഘാടനം ചെയ്തു. താലൂക്ക് വർക്കിംഗ് പ്രസിഡന്റ് എം.എസ്. സോമൻ അധ്യക്ഷത വഹിച്ചു.
യു.എൻ. ഗിരിജൻ മുഖ്യപ്രഭാഷണം നടത്തി. അംഗത്വവിതരണം ഷെല്ലി പുതുശരിയും, റേഷൻ വ്യാപാരി മരണാനന്തര സഹായ നിധിയുടെ അംഗത്വവിതരണം മാജോ മാത്യുവും, റേഷൻ വ്യാപാരി പരസ്പരസഹായ നിധിയുടെ ഫണ്ട് സ്വീകരണം ഇ.വി. വിജയകുമാറും നിർവഹിച്ചു.
താലൂക്ക് സെക്രട്ടറി എം.എം. രവി. ടി.എം. ജോർജ്, ജോസ് നെല്ലൂർ, മജീദ് മൂവാറ്റുപുഴ, ഇ.പി. വർഗിസ്കുട്ടി, ഷാജി വർഗിസ്, മോൻസി ജോർജ്, കെ.എസ്. സനൽകുമാർ, ബിജി എം. മാത്യു എന്നിവർ പ്രസംഗിച്ചു. ഏഴിന് നടത്തുന്ന കടയടപ്പ് സമരത്തിൽ താലൂക്കിലെ കടകൾ അടച്ചിട്ട് കളക്ടറേറ്റ് മാർച്ചിൽ പങ്കെടുക്കുന്നതിനും യോഗം. തീരുമാനിച്ചു.