പഴന്തോട്ടം ഗവണ്മെന്റ് എച്ച്എസ്എസിൽ കെട്ടിട സമുച്ചയത്തിനു തറക്കല്ലിട്ടു
1395820
Tuesday, February 27, 2024 6:01 AM IST
കോലഞ്ചേരി: പഴന്തോട്ടം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ എൽ.കെ.ജി, യു.കെ.ജി, എൽ.പി വിഭാഗം കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിടീൽ പി.വി. ശ്രീനിജിൻ എംഎൽഎ നിർവഹിച്ചു. യോഗം മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഉമാ മഹേശ്വരി, എം.പി. ജോസഫ്, ജോർജ് ഇടപ്പരത്തി, പ്രധാനാധ്യാപിക എൻ. സിനി തുടങ്ങിയവർ പ്രസംഗിച്ചു.