മേഖലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
1395816
Tuesday, February 27, 2024 6:01 AM IST
കോതമംഗലം: കേരള കോണ്ഗ്രസ് കവളങ്ങാട് മണ്ഡലത്തിൽ ഉപ്പുകുളം കവലയിൽ ആരംഭിച്ച പാർട്ടിയുടെയും, കെടിയുസിയുടെയും മേഖലാ കമ്മിറ്റി ഓഫീസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ഉപ്പുകുളം, പെരുമണ്ണുർ മേഖലയിലെ ട്രേഡ് യൂണിയൻ യൂണിറ്റുകൾക്കും, അഞ്ച് വാർഡിലെ ബൂത്ത് കമ്മിറ്റികൾക്കുമായാണ് ഉപ്പുകുളം കവലയിൽ അറയ്ക്കകുടി ബിൽഡിംഗിൽ മേഖലാ ഓഫീസ് തുറന്നത്.
നിയോജക മണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ് പാർട്ടി പതാക ഉയർത്തി സന്ദേശം നൽകി. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ജോമി തെക്കേക്കര മുഖ്യപ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ് ജോബി തോമസ് അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് എ.വി. ജോണി, നിയോജക മണ്ഡലം ട്രഷറർ മാമച്ചൻ സ്കറിയ, കെടിയുസി മേഖലാ പ്രസിഡന്റ് ബിനോയി പോൾ, നേതാക്കളായ സണ്ണി തോമസ്, ബാബു തോമസ്, ബിജു മണ്ണൂർകുളങ്ങര, അലോഷി അറയ്ക്കൽ, എലിയാസ് അന്പാട്ട്, ജോണി ബ്ലായിൽ, കെ.സി. സണ്ണി, മടിയൂർ പ്രകാശ് എന്നിവർ പ്രസംഗിച്ചു.