ഭാരതമാതായില് അന്താരാഷ്ട്ര സെമിനാര്‍
1374389
Wednesday, November 29, 2023 6:46 AM IST
കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളജിലെ ഭൗതിക ശാസ്ത്ര ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര സെമിനാറിന് തുടക്കമായി. 'റീസന്റ് ഡെവലപ്മെന്റ് ഇന്‍ ഫിസിക്സ്' എന്ന വിഷയത്തില്‍ നടക്കുന്ന സമ്മേളനം ഫ്രാന്‍സിൽ നിന്നുള്ള ഡയനാമിക് ലബോറട്ടറി വിഭാഗത്തിലെ ശാസ്ത്രജ്ഞന് ഡോ. ഔറീലീന് പൊട്ഗ്ലാജന് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. കെ.എം. ജോണ്സന് അധ്യക്ഷത വഹിച്ചു. മാനേജര്‍ റവ. ഡോ. ഏബ്രഹാം ഓലിയപ്പുറത്ത്, അസിസ്റ്റന്റ് മാനേജര്‍ ഫാ. ജിമ്മിച്ചന്‍ കര്‍ത്താനം, ഭൗതിക ശാസ്ത്ര വിഭാഗം മേധാവി ഡോ. ഷിബി തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ബിനി റാണി ജോസ്, ഡോ. ലിനി ദേവസി എന്നിവര്‍ പ്രസംഗിച്ചു.
ഡോ. ടി.എൻ. നാരായണന്, ഡോ. സന്തോഷ് കുമാര്‍, ഡോ. കരുണാകര്‍ നന്ദ, ഡോ. ജയകൃഷ്ണന് രാമകൃഷ്ണന്, ഡോ. നവനീത് പൂന്തോട്ടത്തില്‍, ഡോ.അനില്‍ കുമാര്‍, ഡോ. റെജി ഫിലിപ്പ് എന്നിവര്‍ വിഷയാവതരണം നടത്തും.