കേര കർഷക സൗഹൃദ സംഗമം
1374380
Wednesday, November 29, 2023 6:46 AM IST
വാഴക്കുളം: കേരള കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ കേരകർഷക സൗഹൃദ സംഗമം നടത്തി.
കേരള കർഷക യൂണിയൻ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന കേരകർഷക സൗഹ്യദ സംഗമങ്ങളുടെ ഭാഗമായുള്ള സംഗമമാണ് ആവോലി പഞ്ചായത്തിൽ മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയത്.
കടക്കെണികളിൽപ്പെട്ട് ആത്മഹത്യ ചെയ്ത കർഷകരെ അനുസ്മരിച്ചാണ് മാത്യു കുറുപ്പുമഠത്തിന്റെ തെങ്ങിൻ പുരയിടത്തിൽ സംഗമം ആരംഭിച്ചത്. കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ.ഫ്രാൻസീസ് ജോർജ് കർഷക സംഗമം ഉത്ഘാടനം ചെയ്തു. കേരകർഷകരെ സഹായിക്കന്നതിനുള്ള പദ്ധതികൾ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് വിനോദ് തെക്കേക്കര അധ്യക്ഷത വഹിച്ചു. മികച്ച കേര കർഷകനായ മാത്യു കുറുപ്പുമഠത്തെ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആദരിച്ചു.
സംഘാടക സമിതി കണ്‍വീനർ സോജൻ പിട്ടാപ്പിള്ളിൽ, ജില്ലാ പ്രസിഡന്റ് ഷിബു തെക്കുപുറം, സംസ്ഥാന സെക്രട്ടറി ജോസ് വള്ളമറ്റം, കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, പായിപ്ര കൃഷ്ണൻ, മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് റെബി കൊച്ചുമുട്ടം എന്നിവർ തെങ്ങിൻ തൈകൾ നൽകി കർഷകരെ ആദരിച്ചു.
ജോണി അരീക്കാട്ടിൽ, ജോസ് ജയിംസ്, ജോർജ് കിഴക്കുമശേരി, സണ്ണി തെങ്ങുംപള്ളി, ജോളി നെടുങ്കല്ലേൽ, കുഞ്ഞ് വള്ളമറ്റം, ജേക്കബ് ഇരമംഗലത്ത്, ആൻസമ്മ വിൻസന്റ്, രാജു കണിമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.