കെഎസ്ഇബി പെൻഷൻകാരുടെ സമ്മേളനം
1374375
Wednesday, November 29, 2023 6:46 AM IST
കോതമംഗലം: കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ കോതമംഗലം മേഖലാ സമ്മേളനവും യൂണിറ്റ് രൂപീകരണവും നടന്നു. കോതമംഗലം ജെവി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎൽഎ നിർവഹിച്ചു.
പ്രസിഡന്റ് വിൽസണ്‍ ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. വറുഗീസ് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി കെ.പി. രാജശേഖരൻ, സംസ്ഥാന സെക്രട്ടറി പി. ജനാർദനൻ പിള്ള, ജില്ലാ പ്രസിഡന്റ് പി.എൻ. ജഗദീശൻ, ജില്ലാ സെക്രട്ടറി റോയി പോൾ, വനിതാ വേദി കണ്‍വീനർ എം.കെ. സുമതിയമ്മ, ഓർഗനൈസിംഗ് സെക്രട്ടറി കെ.എ. ജോസഫ്, കേന്ദ്ര പ്രവർത്തന സമിതി അംഗം പി.കെ. രാഘവൻ എന്നിവർ പങ്കെടുത്തു.