സെമിനാർ സംഘടിപ്പിച്ചു
1374373
Wednesday, November 29, 2023 6:46 AM IST
മൂവാറ്റുപുഴ: കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന പുതിയ വിദ്യാഭ്യാസ പദ്ധതി 2020 നെപ്പറ്റി മൂവാറ്റുപുഴ നിർമല ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.
സേവ് എഡ്യൂക്കേഷൻ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എം. ഷാജർഖാൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ സന്പ്രദായത്തിന്റെ ശാസ്ത്രീയ മതേതര അടിത്തറകളെ തകർക്കുകയും വിജ്ഞാന സന്പാദനത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. വിൻസന്റ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. കൂത്താട്ടുകുളം നഗരസഭാംഗം പി.ജി. സുനിൽ കുമാർ, എം.പി. ജോർജ്, ഡോ. ജയശ്രീ, അബ്ദുൾ സമദ്, ബെൻസി മണിത്തോട്ടം, ഷാജി പാലത്തിങ്കൽ, പി.പി. എബ്രഹാം, ഒ.എ. ഐസക്ക്, പായിപ്ര കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.