പ്രതിഭകളെ അനുമോദിച്ചു
1374149
Tuesday, November 28, 2023 2:53 AM IST
കൂത്താട്ടുകുളം: റവന്യു ജില്ല സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം ഓവറോൾ കിരീടം നേടിയ കൂത്താട്ടുകുളം ഗവ. യുപി സ്കൂളിലെ പ്രതിഭകളെ അനുമോദിച്ചു. നഗരസഭാധ്യക്ഷ വിജയ ശിവൻ യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മനോജ് കരുണാകരൻ അധ്യക്ഷതവഹിച്ചു.
പരിശീലകരും മുൻ അധ്യാപകരുമായ ആർ. വത്സലാ ദേവി, സി.പി. രാജശേഖരൻ, പ്രീ പ്രൈമറി അധ്യാപിക കെ.പി. രേഖ എന്നിവരെയും അനുമോദിച്ചു. പ്രധാനാധ്യാപിക ടി.വി. മായ, എം.കെ. ഹരികുമാർ, ഹണി റെജി, സി.എച്ച്. ജയശ്രീ, കണ്‍വീനർ കെ.പി. ആശ, ബിസ്മി ശശി, ഷീബ ബി. പിള്ള എന്നിവർ പ്രസംഗിച്ചു.