വിയോജന കുറിപ്പ് നൽകി
1374144
Tuesday, November 28, 2023 2:53 AM IST
തിരുമാറാടി: നവകേരള സദസിന് പഞ്ചായത്ത് തനത് ഫണ്ട് അനുവദിക്കാനുള്ള പഞ്ചായത്തിന്റെ കമ്മിറ്റി തീരുമാനത്തിനെതിരെ യുഡിഎഫ് അംഗങ്ങൾ വിയോജന കുറിപ്പ് നൽകി. സാന്പത്തിക പ്രതിസന്ധ നേരിടുന്ന തിരുമാറാടി പഞ്ചായത്തിൽ നിന്ന് ഇത്തരം സാന്പത്തിക ദുർവിനിയോഗത്തിന് പണം നൽകുന്നത് ശരിയായ പ്രവണതയല്ലെന്ന് യുഡിഎഫ് അംഗങ്ങൾ പറഞ്ഞു.
സ്ഥിരംസമിതി അധ്യക്ഷ അനിത ബേബി, പഞ്ചായത്തംഗങ്ങളായ നെവിൻ ജോർജ്, എം.സി. അജി, സുനി ജോണ്സണ്, ആതിര സുമേഷ്, ബീന ഏലിയാസ് എന്നിവരാണ് പഞ്ചായത്ത് തുക അനുവദിക്കുന്നതിനെതിരെ വിയോജനം അറിയിച്ചത്.