എംഎല്‍എ കപ്പ് ഫുടബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി
1374126
Tuesday, November 28, 2023 2:32 AM IST
കൊച്ചി: ലഹരി വ്യാപനത്തിനെതിരായി എറണാകുളം നിയോജകമണ്ഡലത്തിലെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ടി.ജെ. വിനോദ് എംഎല്‍എ സംഘടിപ്പിക്കുന്ന എംഎല്‍എ കപ്പ് 2023 കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനുമായ ഷറഫലി ഉദ്ഘാടനം ചെയ്തു.
ടി.ജെ. വിനോദ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന് എംപി, മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ ടോം ജോസഫ്, കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ കെ.പി. രാഹുല്‍, സച്ചിന് സുരേഷ്, മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം കെ.എ. ആന്‍സണ്‍, ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ്, ആന്റണി കുരീത്തറ, എറണാകുളം ജില്ലാ ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി വിജു ചൂളക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എക്സൈസ് സിഐ എം.എസ്. ജെനിഷ് ലഹരിക്കെതിരേ പ്രതിജ്ഞ ചൊല്ലി. ബോധവത്കരണത്തിന്റെ ഭാഗമായി സിവില്‍ എക്സൈസ് ഓഫീസര്‍ ഫ്രെഡി ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ എക്സൈസ് അംഗങ്ങളുടെ ഫ്ളാഷ് മൊബ് അവതരിപ്പിച്ചു.