ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1339958
Tuesday, October 3, 2023 10:23 PM IST
കൊച്ചി: ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡിലേക്ക് തലയടിച്ചു വീണ യുവാവ് മരിച്ചു. ആലുവ എകെജി റോഡ് അച്യുതംവീട്ടില് അജയന്റെ മകന് അനിരുദ്ധ്(23) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12 ന് തേവര - കുണ്ടന്നൂര്‍ പാലത്തിലായിരുന്നു അപകടം.
തേവര ഭാഗത്തുനിന്ന് കുണ്ടന്നൂരിലേക്ക് വരികയായിരുന്ന അനിരുദ്ധിന്റെ ബൈക്കും എതിരെ വന്ന കുമ്പളം സ്വദേശിയുടെ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അനിരുദ്ധ് തലയിടിച്ച് റോഡിലേക്ക് വീണു. മരട് പോലീസ് സ്ഥലത്തെത്തി ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് മരിച്ചു.
കുമ്പളം സ്വദേശിയുടെ കൈയ്ക്കും പരിക്കുണ്ട്. അങ്കമാലിയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് അനിരുദ്ധ്. മരട് പോലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തേവര- കുണ്ടന്നൂര്‍ പാലത്തില്‍ നിറയെ കുഴികള്‍ ഉള്ളതുമൂലം ഇവിടെ അപകടങ്ങള്‍ പതിവാകുന്നുവെന്നും പരാതിയുണ്ട്.