ഒൻപത് കോടിയുടെ പൊതുമരാമത്ത് പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്
1339932
Monday, October 2, 2023 1:50 AM IST
പെരുമ്പാവൂർ: ഒൻപത് കോടിയുടെ പൊതുമരാമത്ത് പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്ന് നിർവഹിക്കും.
രാവിലെ 10 ന് ചേരാനല്ലൂർ (കുന്നുമ്മൽ) ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷനാകും. ബന്നി ബഹന്നാൻ എംപി മുഖ്യാതിഥിയാകും.
2.57 കോടി രൂപാ ചെലവഴിച്ച് പുനർനിർമാണം പൂർത്തിയാക്കിയ ഓൾഡ് വല്ലം - റയോൺപുരം പാലം, സംസ്ഥാന ബജറ്റിൽ ഈ വർഷം അഞ്ച് കോടി രൂപാ വകയിരുത്തിയ പെരുമ്പാവൂർ-കൂവപ്പടി റോഡ് നിർമാണം, 1.4 കോടി ചെലവിൽ നിർമിക്കുന്ന മൂവാറ്റുപുഴ -പാണിയേലി റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.