ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനു പരിക്ക്
1339931
Monday, October 2, 2023 1:50 AM IST
ആലുവ: ദേശീയപാത തോട്ടക്കാട്ടുകര ജംഗ്ഷനിൽ റോഡിനു നടുക്കുള്ള കുഴിയിൽ വീണ് മറിഞ്ഞ ബൈക്ക് യാത്രികന്റെ കാലൊടിഞ്ഞു. ആംബുലൻസ് ഒന്നര മണിക്കൂർ വൈകി വന്നതിനാൽ റോഡരികിൽ കാത്തിരിക്കേണ്ടി വന്നതായും പaരാതിയുയർന്നു.
ഇന്നലെ രാവിലെ 10ഓടെയാണ് അപകടം. ട്രാഫിക് സിഗ്നൽ കൺട്രോൾ റൂമിന് താഴെയായി രൂപപ്പെട്ട കുഴികളിൽ വീണ് ബൈക്ക് പെട്ടെന്ന് മറിയുകയായിരുന്നു.
കനത്ത മഴയായതിനാൽ കുഴി ബൈക്ക് യാത്രികന്റെ ശ്രദ്ധയിൽപ്പെട്ടില്ല. ഉടനെ പോലീസ് ആലുവ നഗരസഭയുടെ ആംബുലൻസ് വിളിച്ചെങ്കിലും ഡ്രൈവർ ഇല്ലാത്തതിനാൽ ലഭിച്ചില്ലെന്ന് പരാതിയുണ്ട്.
അപകട ശേഷം ഉച്ചവരെ റോഡ് ട്രാഫിക് കോൺ വച്ചാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്. വൈകിട്ടോടെ അപകട ഭീഷണി ഉയർത്തുന്ന മരണക്കുഴികൾ നികത്തി.