ക​ന​ത്ത മ​ഴ​യി​ൽ മ​രം വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണു
Monday, October 2, 2023 1:50 AM IST
വ​ട​ക്കേ​ക്ക​ര: ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​രം മ​റി​ഞ്ഞു വീ​ണു. ഞാ​യ​ർ പ​ക​ൽ 9.30ന് ​തു​രു​ത്തി​പ്പു​റം തേ​വു​രു​ത്തി​ൽ ടി.​പി. പ്ര​ശാ​ന്തി​ന്‍റെ വീ​ടി​ന്‍റെ പു​റ​കി​ലു​ള്ള അ​ടു​ക്ക​ള​പ്പു​ര​യി​ലേ​ക്കാ​ണ് തൊ​ട്ട​ടു​ത്ത വീ​ടി​ന്‍റെ പ​റ​മ്പി​ൽ നി​ന്നി​രു​ന്ന ആ​ഞ്ഞി​ലി​മ​രം ക​ട​പു​ഴ​കി വീ​ണ​ത്.

അ​പ​ക​ട സ​മ​യ​ത്ത് പ്ര​ശാ​ന്തും ഭാ​ര്യ ബി​ജി​യും മ​ക്ക​ളാ​യ മി​ത്ര​യും പ​വി​ത്ര​യും വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്താ​യി​രു​ന്ന​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. മ​രം വീ​ണ​തി​നെ​തു​ട​ർ​ന്ന് അ​ടു​ക്ക​ള​പ്പു​ര പൂ​ർ​ണ​മാ​യും ന​ശി​ച്ചു.