കണിയാമലയിൽ മണ്ണിടിച്ചിൽ; അപകട ഭീഷണിയിൽ വീടുകൾ
1339614
Sunday, October 1, 2023 5:35 AM IST
ചോറ്റാനിക്കര: തുടർച്ചയായി പെയ്ത മഴയിൽ അപകടാവസ്ഥയിലായിരുന്ന ചോറ്റാനിക്കര പഞ്ചായത്തിലെ കുരീക്കാട് കണിയാമലയിൽ ശനിയാഴ്ച്ച വൈകിട്ടോടെ കൂടുതൽ മണ്ണിടിച്ചിലുണ്ടായി.
ഇതോടെ മലയുടെ താഴെയുള്ള മൂന്നു വീടുകൾ ഏതു നിമിഷവും അപകടത്തിൽപ്പെടുന്ന സ്ഥിതിയിലാണ്. മൂന്നു വീടുകളിലെയും താമസക്കാർ വീടൊഴിഞ്ഞു കൊണ്ടിരിക്കുകയാണ്. അപകടാവസ്ഥയെ തുടർന്ന് മൺതിട്ടയുടെ മുകളിലുള്ളവരെ ആദ്യം മാറ്റി പാർപ്പിച്ചിരുന്നു.
മുകളിലെ ആൾതാമസമില്ലാത്ത ഒരു വീടും തെങ്ങുൾപ്പെടെയുള്ള മരങ്ങളും എപ്പോൾ വേണമെങ്കിലും താഴേയ്ക്കു വീഴുന്ന അവസ്ഥയിലാണ്. പഞ്ചായത്തിലെ 13-ാം വാര്‍ഡിലുൾപ്പെട്ട കണിയാമലയിൽ വർഷങ്ങൾക്കു മുന്‍പ് മണ്ണെടുത്ത് ഭൂമി പല നിരപ്പിലാണുള്ളത്.