വനിതാ വയോജന വിശ്രമ കേന്ദ്രം തുടങ്ങി
1339607
Sunday, October 1, 2023 5:35 AM IST
കോതമംഗലം: തീർഥാടന കേന്ദ്രമായ മർത്തോമ്മാ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനെത്തുന്ന തീർഥാടകരായ സ്ത്രീകൾക്കും വയോജനങ്ങൾക്കുമായി കെഎസ്ആർടിസി ജംഗ്ഷനിൽ തെക്കേകുന്നേൽ ബിൽഡിംഗിൽ റിലയന്റ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വനിതാ വയോജന വിശ്രമ കേന്ദ്രം തുടങ്ങി.
കൈകുഞ്ഞുങ്ങളുമായി പെരുന്നാളിനെത്തുന്ന സ്ത്രീകൾക്കും വൃദ്ധജനങ്ങൾക്കും വിശ്രമവും അടിസ്ഥാന സൗകര്യങ്ങളും വെള്ളവും ലഘു ഭക്ഷണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പെരുന്നാൾ ദിവസം മുഴുവൻ സമയ സേവനം വയോജന വിശ്രമ കേന്ദ്രത്തിൽ നിന്ന് ലഭിക്കും.
ആന്റണി ജോണ് എംഎൽഎ ഉദ്ഘാടനം ചെയ്തു. റിലയന്റ് ഫൗണ്ടേഷൻ ചെയർമാൻ ജോസുകുട്ടി സേവ്യർ അധ്യക്ഷത വഹിച്ചു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. തോമസ്, റിലയന്റ് ക്രെഡിറ്റ്സ് ഇൻഡ്യാ ലിമിറ്റഡ് വൈസ് ചെയർമാൻ ജയിംസ് ജോസഫ് അറന്പൻകുടി, ചെറിയപള്ളി വികാരി ഫാ. ജോസ് പരുത്തുവയലിൽ, സിഇഒ ജെയ്മോൻ ഐപ്പ്, എജിഎം. ഷാജൻ പീച്ചാട്ട്, രമേശ് ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.