ഡ്രൈവിംഗ് സ്കൂൾ ഉടമ ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ
1339448
Saturday, September 30, 2023 10:36 PM IST
കൂത്താട്ടുകുളം: ഡ്രൈവിംഗ് സ്കൂൾ ഉടമയെ ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കടുത്തുരുത്തി ആയാംകുടി വട്ടക്കുന്നേൽ സി.കെ. സെബാസ്റ്റ്യൻ (ബാബു-64) ആണ് മരിച്ചത്. ഇന്നലെ രാവിലെ കൂത്താട്ടുകുളത്തെ ശിവക്ഷേത്രക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കടുത്തുരുത്തിയിലെ അഞ്ജലി ഡ്രൈവിംഗ് സ്കൂൾ ഉടമയാണ് സെബാസ്റ്റ്യൻ. വെള്ളിയാഴ്ച ഉഴവൂരിൽ ഡ്രൈവിംഗ് ടെസ്റ്റിനു പോയ സെബാസ്റ്റ്യനെ ഉച്ചമുതൽ കാണാതാകുകയായിരുന്നു. ഇതു സംബന്ധിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
കൂത്താട്ടുകുളം സിഐ പി.ജെ. നോബിളിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ മേൽനടപടികൾ സ്വീകരിച്ചു. മരണത്തിൽ ദുരൂഹതകളില്ലെന്ന് പോലീസ് പറഞ്ഞു. സാന്പത്തിക ബാധ്യതകളാണ് മരണകാരണമായി ബന്ധുക്കൾ പറയുന്നത്. സംസ്കാരം മൂന്നിനു വാലാച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: സെൽമ. മക്കൾ: അലൻ, അലക്സ്, അഞ്ജലി.