ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ആഗ്നറ്റിന് സ്വര്‍ണം
1338686
Wednesday, September 27, 2023 2:23 AM IST
കാലടി: കൊല്‍ക്കത്തയില്‍ നടന്ന ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍-14 വിഭാഗത്തില്‍ ആഗ്നറ്റ് പി. ഷൈജു സ്വര്‍ണം നേടി. കേരളത്തെ പ്രതിനിധീകരിച്ച മത്സരാര്ഥികളില് ആഗ്നറ്റ് മാത്രമാണ് സ്വർണം നേടിയത്. ഫൈനലില്‍ പഞ്ചാബിന്റെ താരത്തെ തോല്‍പ്പിച്ചാണ് സ്വര്‍ണം നേടിയത്.
പഞ്ചായത്ത് 2021ല്‍ ആരംഭിച്ച പ്രത്യേക പദ്ധതി പ്രകാരം തുടങ്ങിയ സ്വയം പ്രതിരോധ പരിശീലന പരിപടിയില്‍ പരിശീലനം നേടിയാണ് ആഗ്നറ്റ് നേട്ടം കൈവരിച്ചത്. 200ല്‍ കൂടുതല്‍ വനിതകള്‍ പദ്ധതിയിലൂടെ കരാട്ടെ പരിശീലനം നേടുന്നുണ്ട്.
കൊല്‍ക്കത്തയില്‍നിന്നും വന്ന ആഗ്നറ്റിനെ അയ്യമ്പുഴ പഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് പി.യു.ജോമോന് സ്വീകരിച്ചു. മഞ്ഞപ്ര ജ്യോതിസ് സ്കൂളിലെ ആറാം ക്ലാസുകാരിയാണ് 12 വയസുകാരി ആഗ്നറ്റ്. പി.എ. മാര്ട്ടിന് പുന്നശേരിയാണ് ആഗ്നറ്റിന് പരിശീലനം നല്‍കിയത്.
അയ്യമ്പുഴ ഉപ്പുകല്ലില്‍ പാലട്ടി വീട്ടില്‍ ഷൈജുവിന്റെയും പ്രിയയുടെയും മകളാണ്. ആഗ്നല്‍ സഹോദരനാണ്.