ചെങ്ങമനാട് രാജ്യാന്തര സ്റ്റേഡിയം: സംശയനിവാരണ യോഗം നടത്തി
1337707
Saturday, September 23, 2023 1:58 AM IST
നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്ത് പരിധിയിൽ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ആരംഭിക്കുന്നതിന്റെ മുന്നോടിയായി ജിസിഡിഎ തയാറാക്കിയ രൂപരേഖ സംബന്ധിച്ച് നാട്ടുകാർക്കായി പഞ്ചായത്തിൽ സംശയനിവാരണ യോഗം സംഘടിപ്പിച്ചു.
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന്റെ പടിഞ്ഞാറായി ദേശീയപാതയിൽ പറമ്പയത്ത് നിന്നാരംഭിക്കുന്ന 80 ഓളം പഴയ സർവേ നമ്പറുകളിലുള്ള 363 ഏക്കറോളം സ്ഥലമാണ് സ്റ്റേഡിയത്തിനും മറ്റ് വികസനങ്ങൾക്കുമായി പ്രഥമഘട്ടത്തിൽ കണ്ടെത്തിയിരിക്കുന്നത്. ജിസിഡിഎ സീനിയർ ടൗൺ പ്ലാനർ എം.എം. ഷീബ വിശദീകരിച്ചു.
പരിസ്ഥിതിയെ ബാധിക്കാത്ത വിധം കുറ്റമറ്റ രീതിയിൽ ഉന്നത ഏജൻസിയെ ഉപയോഗിച്ച് പാരിസ്ഥിതിക പഠനം നടത്തിയായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും ജിസിഡിഎ അധികൃതർ അറിയിച്ചു.
ടൗൺ പ്ലാനിംഗ് ഓഫീസർമാരായ എസ്. സുഭാഷ്, ഒ. ശ്രീകാന്ത് തുടങ്ങിയവരും സംസാരിച്ചു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.