പാലക്കാട്ടുതാഴം-പെരിയാര്‍ തോട് ശുചീകരണം തുടങ്ങി
1337706
Saturday, September 23, 2023 1:58 AM IST
പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്ത് 8-ാം വാര്‍ഡിലെ പാലക്കാട്ടുതാഴം - പെരിയാര്‍ തോട് ഹിറ്റാച്ചി ബാര്‍ജ് ഉപയോഗിച്ച് ശുചീകരിച്ചു തുടങ്ങി.
ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സുബൈറുദീന് ചെന്താര ഉദ്ഘാടനം ചെയ്തു. വികസന സമിതി കണ്‍വീനര്‍ സലീം പുത്തുക്കാടന്‍ അധ്യക്ഷത വഹിച്ചു.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അന്നാമറ്റം പ്രദേശത്ത് മാലിന്യങ്ങൾ അടിഞ്ഞ് തോട്ടിൽ നീരൊഴുക്കു കുറഞ്ഞതു മൂലം പരിസരത്തെ ജലസ്രോതസുകൾ മലിനമാകുകയും ജനജീവിതം ദുസഹമാകുകയും ചെയ്ത സാഹചര്യത്തിലാണ് പഞ്ചായത്ത് തനത് ഫണ്ടില്‍നിന്ന് തോട് ശുചീകരണത്തിന് ഒരു ലക്ഷം രൂപ അനുവദിച്ചത്.