അന്തർദേശീയ വടംവലി: മലേഷ്യയിൽനിന്ന് മടങ്ങിയെത്തിയ ഏയ്ഞ്ചല്‍ പോളിക്ക് സ്വീകരണം
1337704
Saturday, September 23, 2023 1:58 AM IST
അങ്കമാലി: മലേഷ്യയില്‍ നടന്ന അന്തര്‍ദേശീയ വടംവലി മത്സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഏയ്ഞ്ചല്‍ പോളിക്ക് കറുകുറ്റി പഞ്ചായത്ത് ഭരണസമിതി ആലുവ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്കി.
ജേതാക്കളായ ചൈനയുമായി നടന്ന സെമി ഫൈനലിലാണ് ഇന്ത്യ നാലാം സ്ഥാനത്തോടെ പുറത്തായത്. കറുകുറ്റി പഞ്ചായത്ത് മരങ്ങാടത്ത് തെക്കയില്‍ അയിരുക്കാരന്‍ പോളിയുടെയും ജോളിയുടെയും മകളാണ് എയ്ഞ്ചല്‍ പോളി.
പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാര്‍, പഞ്ചായത്തംഗങ്ങളായ കെ.പി. അയ്യപ്പന്, റോസി പോള്‍, മേരി പൈലി, കോച്ച് ഡിസില്‍ ഡേവിസ്, പോളി അയിരുക്കാരന്‍, ജോളി പോളി, ജോമോന് പമ്പയം എന്നിവർ പങ്കെടുത്തു.