കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്ക്
1337692
Saturday, September 23, 2023 1:42 AM IST
മൂവാറ്റുപുഴ: കാറും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. ലതാ പാലത്തിന് സമീപം വ്യാഴാഴ്ച രാത്രി 11 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ ഡ്രൈവർ കൊല്ലം സ്വദേശി തൊള്ളയിൽ ബിജോ (24)യ്ക്ക് സാരമായി പരിക്കേറ്റു.
മൂവാറ്റുപുഴയിൽ നിന്ന് തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബിജോ സഞ്ചരിച്ച കാർ എതിരെയെത്തിയ പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ കാൽമുട്ടിന് പരിക്കേറ്റ ബിജോയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.