യുവതിയെയും യുവാവിനെയും ആക്രമിച്ച പ്രതികൾ പിടിയിൽ
1337679
Saturday, September 23, 2023 1:31 AM IST
കളമശേരി: സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന യുവതിയെ അപമാനിക്കുകയും ഇരുവരെയും ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതികളെ കളമശേരി പോലീസ് പിടികൂടി.
കളമശേരി, ഗ്ലാസ് കോളനി മാളിയേക്കല്‍ വീട്ടില്‍ മനു ഗോഡ്വിൻ (30) ഇടപ്പള്ളി സുഹൃദയ നഗര്‍ ഇളവങ്ങാട് വീട്ടില്‍ മുഹമ്മദ് ഷാ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി കളമശേരി സോഷ്യൽ പള്ളിക്ക് സമീപമായിരുന്നു സംഭവം. കലൂരിലെ ഒരു സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന യുവതി ജോലി കഴിഞ്ഞ് രാത്രി 10 മണിയോടെപേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിൽ നടന്നു പോകവേ ഒരു സുഹൃത്തിനെ കാണുകയും, സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കേ അതുവഴി വന്ന പ്രതികൾ യുവതിയോട് അശ്ലീല പരാമർശം നടത്തുകയായിരുന്നു.
ഇതു ചോദ്യം ചെയ്ത യുവാവിനെ ഇരുവരും ചേർന്ന് മർദിച്ചു. സുഹൃത്തിനെ മർദിക്കരുതെന്ന് യുവതി കേണപേക്ഷിച്ചില്ലെങ്കിലും ഇവർ ചെവികൊണ്ടില്ല. തുടർന്ന് ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ച യുവതിക്ക് നേരെയായി ഇവരുടെ പരാക്രമം.
യുവതിയും യുവാവും അവിടെനിന്ന് ഓടി രക്ഷപ്പെട്ട് കളമശേരിപോലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. അറസ്റ്റിലായ പ്രതികൾ കൂടുതൽ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കളമശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.