നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 913 .09 ഗ്രാം സ്വർണമാണ് ഒരു യാത്രക്കാരനിൽ നിന്നും ഉദ്യോഗസ്ർ കണ്ടെടുത്തത് .
ബഹ്റിനിൽ നിന്നും ഗൾഫ് എയർ വിമാനത്തിൽ വന്ന കോഴിക്കോട് സ്വദേശി മുഹമ്മദാണ് അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ചത് . സ്വർണ മിശ്രിതം മൂന്ന് കാപ്സ്യൂളുകളാക്കി മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്.