കച്ചേരി മൈതാന വികസനം: എംഎൽഎ ഫണ്ടിൽ നിന്ന് 1.15 കോടി രൂപ
1337472
Friday, September 22, 2023 3:10 AM IST
ചെറായി: പള്ളിപ്പുറത്തെ കച്ചേരി മൈതാനം നവീകരിക്കാൻ ആസ്ഥി വികസന ഫണ്ടിൽനിന്ന് 1.15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. വിവിധോദ്ദേശ്യ മൈതാനം എന്ന കാഴ്ച്ചപ്പാടോടെയാണ് മൈതാനം നിർമിക്കുക.
ഓപ്പൺ സ്റ്റേജ് ഉൾപ്പെടെ സംവിധാനങ്ങൾ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. നിലവിൽ തിരിച്ചറിയാനാകാത്തവിധം കാടുപിടിച്ചും പാഴ്വസ്തുക്കൾ കുന്നുകൂടിയും അലങ്കോലപ്പെട്ട നിലയിലാണ് മൈതാനം.