സാനിറ്ററി നാപ്കിനകത്ത് ഒളിപ്പിച്ച 679 ഗ്രാം സ്വർണം പിടികൂടി
1337455
Friday, September 22, 2023 2:58 AM IST
നെടുമ്പാശേരി : സാനിറ്ററി നാപ്കിനകത്ത് ഒളിപ്പിച്ച് കൊണ്ടുവന്ന 679 ഗ്രാം സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.
ദുബായിൽ നിന്ന് എമിറെറ്റ്സ് വിമാനത്തിൽ വന്ന തമിഴ്നാട് സ്വദേശിനിയായ ഉഷ എന്ന യാത്രക്കാരിയാണ് സ്വർണം കടത്താൻ ശ്രമിച്ചത് . സ്വർണം മിശ്രിതമായിട്ടാണ് ഒളിപ്പിച്ചിരുന്നത് . പിടിച്ച സ്വർണത്തിന് 29 .65 ലക്ഷം രൂപ വിലയുണ്ട്.