പ്രഫഷണൽ നാടകമേള 24 മുതൽ
1337153
Thursday, September 21, 2023 5:45 AM IST
പറവൂർ: സബർമതി കലാസാംസ്കാരിക വേദി നടത്തുന്ന പ്രഫഷണൽ നാടകമേളയുടെ തിരശീല 24ന് ഉയരും. നഗരസഭാ ഓഫീസിന് എതിർവശത്തെ മുനിസിപ്പൽ പാർക്കിലാണ് പരിപാടി. 5.30ന് തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം ഉദ്ഘാടനം ചെയ്യും. സബർമതി പ്രസിഡന്റ് അനു വട്ടത്തറ അധ്യക്ഷനാകും.
6.30ന് കോട്ടയം ദൃശ്യവേദിയുടെ നേരിന്റെ കാവലാൾ നാടകം അരങ്ങേറും. 25ന് വൈകിട്ട് ആറിനു പറവൂർ ഭരതൻ അനുസ്മരണം, 6.30നു കോഴിക്കോട് സങ്കീർത്തനയുടെ നാടകം ചിറക്. 26ന് വൈകിട്ട് ആറിനു പറവൂർ ജോർജ് അനുസ്മരണം, 6.30നു തിരുവനന്തപുരം നമ്മൾ നാടകക്കാരുടെ ഓമനത്തിങ്കൾ. 27 ന് വൈകിട്ട് ആറിനു വി.ടി.അരവിന്ദാക്ഷ മേനോൻ അനുസ്മരണം, 6.30 ന് അമ്പലപ്പുഴ സാരഥിയുടെ രണ്ട് ദിവസം.
28ന് വൈകിട്ട് ആറിനു സച്ചിൻ കൈതാരം അനുസ്മരണം, 6.30 നു കായംകുളം ദേവ കമ്യൂണിക്കേഷൻസിന്റെ ചന്ദ്രികാവസന്തം. 29ന് വൈകിട്ട് ആറിനു കെടാമംഗലം സദാനന്ദൻ അനുസ്മരണം, 6.30 നു തിരുവനന്തപുരം സ്വദേശാഭിമാനിയുടെ ചേച്ചിയമ്മ എന്നിവ നടക്കും. 29ന് രാവിലെ ഒൻപതിന് ജനറൽ, നേത്ര, ദന്ത വിഭാഗങ്ങളിലെ മെഡിക്കൽ ക്യാന്പ് ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും. സബർമതി വൈസ് പ്രസിഡന്റ് സലാം വള്ളുവള്ളി അധ്യക്ഷനാകും. ഒക്ടോബർ ഒന്നിന് വൈകിട്ട് ആറിന് അവാർഡ് നൈറ്റ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യക്തികളെ നടൻ സലിംകുമാർ ആദരിക്കും. നടി പൗളി വിൽസൻ അവാർഡ് സമർപ്പണം നടത്തും.