പാര്‍പ്പിടം, തൊഴിലിടം, കളിയിടം പദ്ധതികള്‍ക്ക് തുടക്കംകുറിച്ചു
1337152
Thursday, September 21, 2023 5:45 AM IST
പെരുമ്പാവൂര്‍: വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ജില്ലാതലത്തില്‍ നടപ്പാക്കുന്ന പാര്‍പ്പിടം, തൊഴിലിടം, കളിയിടം പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ള നിര്‍ധനരായ വ്യക്തികള്‍ക്ക് വീട് നിര്‍മാണത്തിന് ധനസഹായം നല്‍കുക, നിര്‍ധന തൊഴിലാളികള്‍ക്ക് സ്വന്തം നിലയില്‍ തൊഴില്‍ ചെയ്യുന്നതിന് ആവശ്യമായ തൊഴില്‍ ഉപകരണങ്ങള്‍ നല്‍കുക, സ്കൂളുകളില്‍ കുട്ടികള്‍ക്ക് കളിക്കുന്നതിന് ആവശ്യമായ സ്പോര്‍ട്സ് കിറ്റ് നല്‍കുക എന്നതാണ് പദ്ധതികള്‍കൊണ്ട് ഉദ്ദേശിക്കുന്നത്.
പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം വൈസ്മെന്‍ റീജണല്‍ ഡയറക്ടര്‍ വൈസ്മെന്‍ സുനില്‍ പി. ജോണ്‍ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ വൈസ്മെന്‍ പവിഴം ജോര്‍ജ് അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് നടന്ന അവാര്‍ഡ് നൈറ്റ് വൈസ്മെന്‍ ജോമി പോള്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ വൈസ്മെന്‍ സണ്ണി പി. ഡേവീസ് അധ്യക്ഷത വഹിച്ചു.