മോഷ്ടാക്കളാല്‍ പൊറുതിമുട്ടി നീരോലിപ്പാറ നിവാസികള്‍
1337146
Thursday, September 21, 2023 5:45 AM IST
അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ 2, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന നീരോലിപ്പാറ നിവാസികള്‍ വീട്ടു സാധനങ്ങള്‍ കളവ് പോകുന്നുവെന്ന പരിഭ്രാന്തിയില്‍ നട്ടംതിരിയുന്നു. വീട്ടു പരിസരത്തുള്ള വിവിധ സാധങ്ങളും മോട്ടോര്‍ ഷെഡില്‍നിന്നു മോട്ടോറുകളും കളവുപോകുന്നു.
പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ട് നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. രണ്ടാം വാര്‍ഡിലുള്ള ഒരു വീട്ടില്‍ അന്യസംസ്ഥാനക്കാര്‍ പഴയ സാധനങ്ങള്‍ എടുക്കുന്നവരെന്ന് പറഞ്ഞ് താമസിക്കുന്നുണ്ട്. ഇവര്‍ മുച്ചക്രവണ്ടികളില് വന്ന് വീട്ടുപരിസരത്തുള്ള സാധനങ്ങള്‍ അവിടെ ആളില്ലാത്ത തക്കം നോക്കി എടുത്തുകൊണ്ട് പോകുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ഇവിടെ കുട്ടികളെ പുറത്തിറക്കാന്‍ പോലും രക്ഷിതാക്കള്‍ ഭയപ്പെടുന്നു.