വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
1337038
Wednesday, September 20, 2023 11:12 PM IST
ആലങ്ങാട് : നിയന്ത്രണം വിട്ട അന്യസംസ്ഥാനലോറിയിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിങ്ങാംതുരുത്ത് ചെങ്ങോത്തുകുന്ന് കുറുപ്പത്ത് വീട്ടിൽ ബിനീഷാണു (30) മരിച്ചത്.
രണ്ടര മാസം മുന്പാണ് ആലുവ പറവൂർ കെഎസ്ആർടിസി പ്രധാന റോഡിൽ കോട്ടപ്പുറം കവലയ്ക്കു സമീപമാണ് അപകടം നടന്നത്.
റോഡരികിലെ കടയിൽ നിന്നു ചായ കുടിച്ചശേഷം തിരികെ കാറിൽ കയറാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ ലോറിയിടിക്കുകയായിരുന്നു. റോഡിലേക്കു തലയിടിച്ചു വീണു ഗുരുതര പരിക്കേറ്റതിനെ തുടർന്നു ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രാത്രി മരിച്ചു. സംസ്കാരം നടത്തി. ജയിംസ്-റെജി ദന്പതികളുടെ മകനാണ് ബിനീഷ്. ഭാര്യ: ആഷ് ലി. സഹോദരൻ: ബിബിൻ.