കൊച്ചി വിമാനത്താവളത്തിൽ കോടിയുടെ സ്വർണം പിടികൂടി
Wednesday, September 20, 2023 5:56 AM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​കൊ​ണ്ടു പോ​​കാ​ൻ ശ്ര​മി​ച്ച 2320 ഗ്രാം ​സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​ച്ചു. വി​പ​ണി​യി​ൽ ഇ​തി​ന് 1.06 കോടി രൂ​പ വി​ല​യു​ണ്ട്.ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യാ​ണ് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്.

ദു​ബാ​യി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ൽ വ​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദി​ൽ നി​ന്നാ​ണ് 58 ല​ക്ഷം രൂ​പ വി​ല​യു​ള്ള 1228 ഗ്രാം ​സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. കു​ഴ​മ്പു രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ർ​ണം ധ​രി​ച്ചി​രു​ന്ന ജീ​ൻ​സി​ന്‍റെ അ​ര​ക്കെ​ട്ട് ഭാ​ഗ​ത്ത് പ്ര​ത്യേ​കം ഉ​ണ്ടാ​ക്കി​യ ര​ണ്ട് പാ​ളി​ക​ളി​ലാ​യാ​ണ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത് .

ക്വ​ലാം​ലം​പൂ​രി​ൽ നി​ന്നും ആ​കാ​ശ് എ​യ​ർ വി​മാ​ന​ത്തി​ൽ വ​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​ സാ​ദി​ഖിൽ നി​ന്നാ​ണ് 48 ല​ക്ഷം രൂ​പ വി​ല​യു​ള്ള 1092 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ച​ത്. സ്വ​ർ​ണ മി​ശ്രി​തം നാ​ല് കാ​പ്സ്യൂ​ളു​ക​ളാ​ക്കി​ മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ഇയാൾ കൊ​ണ്ടു​വ​ന്ന​ത് . സ്വ​ർ​ണം ക​ണ്ടുകെ​ട്ടി ര​ണ്ട് യാ​ത്ര​ക്കാ​രെ​യും ക​സ്റ്റ​ഡി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത് വ​രു​ന്നു.