കാലടി സിഗ്നല്‍ ജംഗ്ഷനില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
1336893
Wednesday, September 20, 2023 5:56 AM IST
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ കാലടി സിഗ്നല്‍ ജംഗ്ഷനില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പത്തനംത്തിട്ട സ്വദേശികളായ മുക്കടായില്‍ ഷൈന്‍ (35), സ്റ്റെല്ല (28), ഗ്ലോറി (62) എന്നിവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 ഓടെയാണ് അപകടം. എറണാകുളത്തുനിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്ന കാറും നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍നിന്നു പത്തനംത്തിട്ടക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് ഇടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.