പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു
1336861
Wednesday, September 20, 2023 2:25 AM IST
നെടുന്പാശേരി: ദേശീയപാത കോട്ടായിയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു. ചെങ്ങമനാട് പറന്പയം കോടോപ്പിള്ളി വീട്ടിൽ കെ.എം. ഹുസൻ (74) ആണ് മരിച്ചത്.
11ന് രാവിലെ ഒൻപതിന് പുതുവാശേരിയിലെ വീട്ടിൽ നിന്ന് പറന്പയത്തുള്ള തറവാട്ട് വീട്ടിലേക്ക് സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെയാണ് ആലുവ ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്ക് ഹുസനെ ഇടിച്ച് തെറിപ്പിച്ചത്. റോഡിൽ തെറിച്ച് തലതല്ലി വീണ ഹുസനെ അവശനിലയിൽ ആലുവ രാജഗിരി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് മരണം സംഭവിച്ചു.
ഭാര്യ: ഹാജറ കളമശേരി പതുവന കുടുംബാംഗം. മക്കൾ: സീനത്ത്, കബീർ. മരുമക്കൾ: മുഹമ്മദലി, ജെസിയ. കബറടക്കം ഇന്ന് ഉച്ചയ്ക്ക് പറന്പയം ജുമാമസ്ജിദ് കബർസ്ഥാനിൽ.