മെട്രോയില്‍ 'ഫെയര്‍ വേജസ്' നിയമവ്യവസ്ഥകള്‍ നടപ്പാക്കണമെന്ന്
1336661
Tuesday, September 19, 2023 5:40 AM IST
കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിൽ (കെഎംആര്‍എല്‍) വിവിധ കരാര്‍ കമ്പനികളില്‍ ജോലി ചെയ്തു വരുന്ന രണ്ടായിരത്തോളം തൊഴിലാളികള്‍ക്ക് കേന്ദ്ര തൊഴില്‍ നിയമം അനുശാസിക്കുന്ന 'ഫെയര്‍ വേജസ്' നിയമവ്യവസ്ഥകള്‍ നടപ്പിലാക്കണമെന്ന് മെട്രോ സ്റ്റാഫ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന് കണ്വന്ഷന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇപ്പോള്‍ മെട്രോയില്‍ ബഹുഭൂരിപക്ഷം കരാര്‍ കമ്പനികള്‍ മിനിമം വേതനംപോലും നല്‍കുന്നില്ല. കരാര്‍ കമ്പനികള്‍ക്ക് പലതിനും ലൈസന്‍സുകള്‍ പോലും ഇല്ലെന്നും യൂണിയന് കുറ്റപ്പെടുത്തി. ഇതിനെതിരെ പ്രക്ഷോഭ നടപടികള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡിസിസി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കണ്വന്ഷന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.
യൂണിയന് പ്രസിഡന്റ് വി.പി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ആന്റോ, ജോര്‍ജ് ജോണ്‍, ഷിജോ തച്ചപ്പിള്ളി, വിജു ചൂളക്കല്‍, സുനില സിബി, മഞ്ജിത്ത് കൊച്ചുവീടന്‍, മുനമ്പം സന്തോഷ്, സാജു തോമസ്, ചന്ദ്രലേഖ, ബിന്ദു വിജയന്, ജെറിന് ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു.