‘യുസി-എൽഎഫ് നിലാവ് ’ രണ്ടാംഘട്ടം തുടങ്ങി
1336654
Tuesday, September 19, 2023 5:19 AM IST
ആലുവ: കേരള നേത്രബാങ്ക് അസോസിയേഷന്റെ നേതൃത്വത്തിൽ ലിറ്റിൽ ഫ്ലവർ(എൽഎഫ്) ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘യുസി-എൽഎഫ് നിലാവ് ’പദ്ധതി രണ്ടാംഘട്ടത്തിന് തുടക്കമായി. ദേശീയ നേത്രദാന പക്ഷാചരണ സമാപന സമ്മേളനത്തിന്റെയും രണ്ടാംഘട്ടത്തിന്റെയും ഉദ്ഘാടനം അൻവർ സാദത്ത് എംഎൽഎ നിർവഹിച്ചു.
പൂർവ വിദ്യാർഥി മഹാസംഗമ ദിനത്തിൽ സമാഹരിച്ച രണ്ടായിരത്തോളം നേത്രദാന സമ്മതപത്രങ്ങൾ യുസി കോളജ് മാനേജർ റവ. തോമസ് ജോണിൽ നിന്നും എൽഎഫ് അസി. ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ഡോ. എം.ഐ. പുന്നൂസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, ഹോസ്പിറ്റൽ ഡയറക്ടർ റവ. ഡോ. ജോയ് അയിനിയാടൻ, വർഗീസ് പോൾ, ജോൺ ഇ. ഡാനിയൽ, വാർഡംഗം അബ്ദുൾ സലാം തുടങ്ങിയവർ പ്രസംഗിച്ചു.