എ.എസ്. ചന്ദ്രകാന്ത വിരമിച്ചു
1299688
Saturday, June 3, 2023 1:07 AM IST
കളമശേരി: സാങ്കേതികവിദ്യാഭ്യാസവകുപ്പിൽ 31 വർഷത്തെ സേവനത്തിന് ശേഷം കളമശേരിയിലെ സിറ്റർ ഡെ. ഡയറക്ടർ സ്ഥാനത്തിരിക്കേ എ.എസ്. ചന്ദ്രകാന്ത വിരമിച്ചു. കേരളത്തിലെ വിവിധ പോളിടെക്നിക്കുകളിൽ അധ്യാപികയായും പ്രിൻസിപ്പലായും സേവനമനുഷ്ടിച്ചിട്ടുണ്ട്. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദവും മെൽബൺ യൂണിവേഴ്സിറ്റിയിൽ നിന്നും ക്വാളിറ്റി അഷ്വറൻസിൽ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട് . 2002 ൽ ഏറ്റവും മികച്ച പോളിടെക്നിക് അധ്യാപികയ്ക്കുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്.
ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്റെ മാനേജിംഗ് കമ്മിറ്റി മെമ്പർ, എഐസിടിഇ സതേൺ റീജിയൻ കമ്മിറ്റി മെമ്പർ തുടങ്ങി അനവധി ഫോറങ്ങളിൽ അംഗമായിരുന്നു. കേരളത്തിൽ ആദ്യമായി ഒരു പോളിടെക്കിന് എൻബിഎ അക്രഡിറ്റേഷൻ ലഭിച്ചത് ചന്ദ്രകാന്ത തൃശൂർ വനിത പോളിടെക്കിനിക്കിന്റെ പ്രിൻസിപ്പലായിരുന്നപ്പോഴാണ് . ആരോഗ്യ സർവകലാശാലയിലെ അക്കാദമിക് ഡീൻ ആയ ഡോ. ഉണ്ണികൃഷ്ണനാണ് ഭർത്താവ്.