അയൽവാസിക്കെതിരെ കേസ്
1242784
Thursday, November 24, 2022 12:28 AM IST
ഏലൂർ: കുട്ടിയെ പൂവൻകോഴി കൊത്തിയതിന്റെ പേരിൽ ഏലൂർ പോലീസിൽ പരാതി. മഞ്ഞുമ്മൽ മുട്ടാർ കടവിനടുത്ത് കടവ് റോഡിൽ ജലീലിന്റെ പൂവൻകോഴിയാണ് അയൽവാസിയുടെ മകളുടെ മകനെ കൊത്തിയത്. സംഭവത്തിൽ ഏലൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അയൽവാസിയുടെ പറമ്പിൽ ജെസിബി വച്ചു നിരത്തിയ സ്ഥലത്തായിരുന്നു കോഴിയുടെ ആക്രമണം. രണ്ടര വയസുള്ള കുട്ടിയുടെ മുഖത്തും, കണ്ണിന് താഴെയും തലയുടെ പിറകുവശത്തുമായി കൊത്തി പരിക്കേല്പിച്ചു.
കുട്ടി മഞ്ഞുമ്മൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അയൽപക്ക പ്രശ്നങ്ങളും, കുട്ടിയുടെ ചികിത്സാ ചെലവുമായി ബന്ധപ്പെട്ടുള്ള തർക്കവുമാണ് പരാതിയുടെ ആധാരമെന്നും പറയുന്നു.