റോ​ണ്‍ ഗോ​ട്ട്സേ​ഗ​ൻ അ​ന്ത​രി​ച്ചു
Friday, October 7, 2022 10:17 PM IST
കൊ​ച്ചി: അ​മൃ​ത ആ​ശു​പ​ത്രി​യു​ടെ മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഡ​യ​റ​ക്ട​ർ റോ​ണ്‍ ഗോ​ട്ട്സേ​ഗ​ൻ (86) അ​ന്ത​രി​ച്ചു. 1998ൽ ​അ​മൃ​ത ആ​ശു​പ​ത്രി ആ​രം​ഭി​ച്ച​തു​മു​ത​ൽ 2022 വ​രെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഡ​യ​റ​ക്ട​ർ ആ​യി​രു​ന്നു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് കൊ​ല്ലം അ​മൃ​ത​പു​രി മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​യാ​യ റോ​ണ്‍ ഗോ​ട്ട്സേ​ഗ​ൻ കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ റ​മോ​ണി​ൽ മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠം സ്ഥാ​പി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ങ്ങ​ളു​ടെ ആ​സ്ഥാ​ന​മാ​യ സാ​ൻ റ​മോ​ണി​ലെ ആ​ശ്ര​മ​ത്തി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചു. 1988 ലാ​ണ് മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. കൊ​ച്ചി​യി​ൽ അ​മൃ​ത ആ​ശു​പ​ത്രി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഇ​ദ്ദേ​ഹം നേ​തൃ​ത്വം വ​ഹി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​ത്രി എ​ട്ടി​ന് അ​മൃ​ത​പു​രി ആ​ശ്ര​മ​ത്തി​ൽ ന​ട​ക്കും.