തെരുവു നായ്ക്കളെ വന്ധ്യംകരിച്ച് ഷെല്‍ട്ടറുകളില്‍ പാര്‍പ്പിക്കണമെന്ന്
1225778
Thursday, September 29, 2022 12:22 AM IST
കൊച്ചി: തെരുവു നായ്ക്കളെ വന്ധ്യംകരിച്ച് പ്രാദേശിക തലത്തില്‍ ഷെല്‍ട്ടറുകള്‍ നിര്‍മിച്ച് പാര്‍പ്പിക്കണമെന്ന് പിറവം നഗരസഭാ ക്ഷേമകാര്യ ചെയര്മാന് ജില്‍സ് പെരിയപ്പുറം ആവശ്യപ്പെട്ടു.
തെരുവു നായ വിഷയത്തില്‍ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ താനുള്‍പ്പെടെ ഏഴു പേര് കക്ഷി ചേര്‍ന്നുവെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
പേവിഷബാധയുള്ളതും അക്രമകാരികളായതുമായ തെരുവു നായ്ക്കളെ ഉന്മൂലനം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കണം. തെരുവു നായ്ക്കളുടെ അക്രമത്തിന് ഇരയാകുന്നവര്‍ക്ക് സമയ പരിധി നിശ്ചയിച്ച് ഉടനടി നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.