മുളകുവള്ളി പള്ളി തിരുനാളിനും രജതജൂബിലിക്കും കൊടിയേറി
1546342
Monday, April 28, 2025 11:39 PM IST
ചെറുതോണി: മുളകുവള്ളി പള്ളിയിൽ സെന്റ് ജോസഫ് പള്ളി രജത ജൂബിലിക്കും തിരുനാൾ ആഘോഷങ്ങൾക്കും കൊടിയേറിയതായി ഇടവക വികാരി ഫാ. ജോബി പൂവത്തിങ്കൽ, അസിസ്റ്റന്റ് വികാരി ഫാ. ജസ്റ്റിൻ കൈമലയിൽ എന്നിവർ അറിയിച്ചു.
21ന് ആരംഭിച്ച തിരുനാൾ ഫ്രാൻസിന് മാർപ്പാപ്പയുടെ ദേഹവിയോഗത്തത്തുടർന്ന് ആഘോഷങ്ങൾ ഒഴിവാക്കിയാണ് നടത്തിയത്.
ഇന്ന് ഇടവകയിലെ വൈദിക -സമർപ്പിത സംഗമം. വൈകുന്നേരം 4.30 ന് ലദീഞ്ഞ്, നൊവേന, തിരുനാൾ കുർബാന, സന്ദേശം - ഫാ. പ്രിൻസ് ഉറുമ്പിൽ, ഫാ. ജോസഫ് വട്ടപ്പാറ. 6.30ന് ഭക്തസംഘടനകളുടെ വാർഷികം. മതബോധന ഡയറക്ടർ ഫാ. ഫിലിപ് ഐക്കര മുഖ്യാതിഥിയായി പങ്കെടുക്കും. നാളെ വൈകുന്നേരം 4.30ന് പൊന്തിഫിക്കൽ കുർബാന - ഇറ്റാനഗർ രൂപത മെത്രാൻ മാർ ബെന്നി ഇടത്തട്ടേൽ. ആറിന് പ്രദക്ഷിണം, സ്നേഹവിരുന്ന്, ആകാശവിസ്മയം. 7.30 ന് പാലാ കമ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന നാടകം.
മേയ് ഒന്നിനു ജൂബിലി സമാപനം. വൈകുന്നേരം 4.30ന് ആഘോഷമായ പൊന്തിഫിക്കൽ കുർബാന, സന്ദേശം - ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ.
ആറിന് രജത ജൂബിലി സമാപന സമ്മേളനം. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മാർ ജോൺ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം പി സ്മരണിക പ്രകാശനം ചെയ്യും. 7ന് സ്നേഹ വിരുന്ന്. 7.30 ന് പത്തനംതിട്ട സാരംഗിന്റെ ഗാനമേള.