മരം വീണ് ഗതാഗതം തടസപ്പെട്ടു
1546340
Monday, April 28, 2025 11:39 PM IST
തൊടുപുഴ: ശാരദക്കവലയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 6.15ന് ആയിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നിരുന്ന ആഞ്ഞിലി മരം റോഡിലും വൈദ്യുതി ലൈനിലുമായി വീഴുകയായിരുന്നു. ഇതോടെ ഗതാഗതം പൂർണമായും തടസപ്പെട്ടു. സമീപവാസികൾ വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചതനുസരിച്ച് തൊടുപുഴയിൽനിന്നു സീനിയർ ഫയർ ഓഫീസർ എം.എൻ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തി. കെഎസ്ഇബി അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
കനത്ത കാറ്റിലും മഴയിലും മൂന്നു ദിവസങ്ങളിലായി തൊടുപുഴയുടെ പരിസരപ്രദേശങ്ങളിൽ നിരവധി സ്ഥലങ്ങളിലാണ് മരങ്ങൾ വീണ് ഗതാഗത തടസം ഉണ്ടായത്. എല്ലായിടത്തും തൊടുപുഴ അഗ്നി രക്ഷാ സേന എത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം സാധാരണ നിലയിലാക്കിയത്.