ഡിസിഎൽ തൊടുപുഴ പ്രവിശ്യാ പെറ്റ്സ് ക്യാന്പ് സമാപിച്ചു
1546089
Sunday, April 27, 2025 11:33 PM IST
തൊടുപുഴ: മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസിൽ നടന്ന ഡിസിഎൽ തൊടുപുഴ പ്രവിശ്യാ പെറ്റ്സ് ക്യാന്പ് സമാപിച്ചു. സമാപന സമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് എംപി കിക്ക് ഒൗട്ട് 2025-26 ഉദ്ഘാടനം ചെയ്തു.
ഷാജി മാലിപ്പാറ, എസ്ഐ സിബി അച്യുതൻ, എംജി സർവകലാശാല മുൻ ഡപ്യൂട്ടി രജിസ്ട്രാർ പുരുഷോത്തമൻ പിള്ള എന്നിവർ ക്ലാസ് നയിച്ചു.
വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് സിഇഒ ജിലു ജോസഫുമായി അഭിമുഖം നടത്തി.
സംസ്ഥാന ഗുരുപൂജ പുരസ്കാര ജേതാവ് എസ്. ബിനു, മുനിസിപ്പൽ കൗണ്‍സിലർ രാജശ്രീ രാജു എന്നിവർ സന്ദേശം നൽകി. ജയ്സണ്‍ പി. ജോസഫ് സംവാദവും കുരുവിള ജേക്കബ് ക്വിസും നയിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ റെജീന സിഎംസി ബഹുമതിപത്രവിതരണം നടത്തി.
സമാപന സമ്മേളനത്തിൽ പ്രവിശ്യാ ലീഡർ മീവൽ എസ്. കോടമുള്ളിൽ അധ്യക്ഷത വഹിച്ചു . ഡിഎഫ്സി സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ജോയി നടുക്കുടി പുരസ്കാരവിതരണം നടത്തി.
ഡിസിഎൽ ദേശീയ കോ- ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ ക്യാന്പ് പത്രം പ്രകാശനം ചെയ്തു. ഡിഎഫ്സി രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കയിൽ സമാപന സന്ദേശം നൽകി.
വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസിലെ അരുണ്‍കുമാർ പിൻഗൾ, തുടങ്ങനാട് സെന്റ് തോമസ് എച്ച്എസിലെ മീവൽ എസ്. കോടമുള്ളിൽ എന്നിവരെ ബെസ്റ്റ് ക്യാന്പംഗങ്ങളായി തെരഞ്ഞെടുത്തു.