മാങ്കുളം ആനക്കുളം പേമരം വളവിൽ വാഹനാപകടം
1546339
Monday, April 28, 2025 11:39 PM IST
അടിമാലി: മാങ്കുളം - ആനക്കുളം പേമരം വളവിൽ വാഹനാപകടം. വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ താഴ്ചയിലേക്ക് പതിച്ചാണ് അപകടം . പാലക്കാട്ടുനിന്ന് ആനക്കുളത്തേക്ക് വിനോദ സഞ്ചാരത്തിനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചു.
ഇന്നലെ വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അപകടം. ആനക്കുളത്ത് ബുക്ക് ചെയ്തിരുന്ന താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.കുത്തനെയുള്ള ഇറക്കമിറങ്ങുന്നതിനിടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ കൊക്കയിലേക്ക് തലകീഴായി പതിക്കുകയായിരുന്നു.
മുമ്പ് ഈ വളവിൽ അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന് ശേഷം ഇവിടെ വളവിന് വീതി വർധിപ്പിക്കുകയും ക്രാഷ് ബാരിയറുകളും അപകട മുന്നറിയിപ്പ് ബോഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. പാതയോരത്തെ സുരക്ഷാവേലി തകർത്താണ് വാഹനം താഴേക്ക് പതിച്ചത്.