ഭക്തിയുടെ നിറവിൽ ഓശാന ഞായർ ആചരണം
1542523
Sunday, April 13, 2025 11:17 PM IST
തൊടുപുഴ: സ്വർഗീയസ്നേഹത്തിന്റെ മധുരമൊഴികൾ പകർന്നുനൽകി കാരുണ്യത്തിന്റെ നേർസാക്ഷ്യമായി മാറിയ യേശുനാഥൻ വിനയത്തിന്റെ മാതൃക നല്കി കഴുതക്കുട്ടിയുടെ പുറത്ത് ജറൂസലെമിലേക്ക് നടത്തിയ പ്രവേശനത്തിന്റെ ഓർമയുമായി വിശ്വാസികൾ ഓശാന ഞായർ ആചരിച്ചു.
ജില്ലയിലെ വിവിധ ദേവാലയങ്ങളിൽ നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ കുരുത്തോലകൾ കൈയിലേന്തി നടത്തിയ പ്രദക്ഷിണം വിശ്വാസചൈതന്യം വിളിച്ചോതുന്നതായി. വിവിധ തീർഥാടന കേന്ദ്രങ്ങളിലും വിശുദ്ധ കുർബാന ഉൾപ്പെടെയുള്ള തിരുക്കർമങ്ങളിൽ ധാരാളം പേർ പങ്കാളികളായി.