കുരിശ് നശിപ്പിച്ച സംഭവം: നടപടി വേണം ഡീൻ കുര്യാക്കോസ് എംപി
1542520
Sunday, April 13, 2025 11:17 PM IST
തൊടുപുഴ: തൊമ്മൻകുത്ത് ഇടവക നാരങ്ങാനത്ത് സ്ഥാപിച്ച കുരിശ് നശിപ്പിച്ച വനംവകുപ്പ് നടപടി പ്രതിഷേധകരമാണെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. 60 വർഷത്തിലധികമായി കൈവശമുള്ള ഭൂമിയിലാണ് കുരിശ് സ്ഥാപിച്ചത്.
ഇതിനെ കൈയേറ്റമായി ചിത്രീകരിക്കുന്നത് ശരിയല്ല. പട്ടയ നടപടികൾ പൂർത്തീകരിക്കുന്നതിനായി ജോയിന്റ് വേരിഫിക്കേഷൻ നടത്താൻ സർക്കാർ ഉത്തരവുള്ളതുമാണ്.
ഈ ഘട്ടത്തിൽ കൈവശഭൂമിയിൽ അവകാശം സ്ഥാപിക്കാൻ വനംവകുപ്പിന് അവകാശമില്ല.
കൂടുതൽ കൃഷി സ്ഥലങ്ങളും റവന്യൂ ഭൂമിയും വനമാക്കി മാറ്റാനുള്ള ഗൂഢാലോചനയാണ് ഇതിനുപിന്നിൽ.
ഏതെങ്കിലും കൈയേറ്റക്കാരൻ സർക്കാർ ഭൂമിയിൽ കുരിശ് സ്ഥാപിക്കുന്നതും 60 വർഷമായി കൈവശ അവകാശമുള്ള ജണ്ടയ്ക്ക് വെളിയിലുള്ള സ്ഥലത്ത് ഇടവക ദേവാലയം ആരാധനയ്ക്കായി കുരിശ് സ്ഥാപിക്കുന്നതും രണ്ടായി കാണണം.
പരിപാവനമായ കുരിശിനെ അപമാനിച്ചവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഡീൻ ആവശ്യപ്പെട്ടു.