വഴിത്തല സഹ. ബാങ്ക് മിനി സൂപ്പർമാർക്കറ്റ് ഉദ്ഘാടനം
1542519
Sunday, April 13, 2025 11:17 PM IST
വഴിത്തല: സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നവീകരിച്ച മിനി സൂപ്പർ മാർക്കറ്റിന്റെയും നീതി മെഡിക്കൽ സ്റ്റോറിന്റെയും ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
സഹകരണ പ്രസ്ഥാനത്തെ ബാങ്കിംഗ് മേഖലയ്ക്കൊപ്പം കർഷകർക്കും സാധാരണക്കാർക്കും ഉപകരിക്കുന്ന വിധത്തിൽ കാർഷിക വിളകൾ സംഭരിച്ചു മൂല്യ വർധിത ഉത്പ്പനങ്ങളാക്കി മാറ്റുന്നത് ബാങ്കിനും കർഷകർക്കും ഒരുപോലെ ഉപകാരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ബാങ്ക് പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവേൽ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.വി. മത്തായി, പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഭാസ്കരൻ, മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജേക്കബ്, ജോയിന്റ് രജിസ്ട്രർ റൈനു തോമസ്, പി.സി. ഏബ്രഹാം, ടോണി കുര്യാക്കോസ്, ജോണ്സൻ ജോസഫ്, ജോ സെബാസ്റ്റ്യൻ, സോമി വട്ടക്കാട്ട്, എൻ. റെജി എന്നിവർ പ്രസംഗിച്ചു.