വിഭാഗീയതയ്ക്കെതിരേ ഒരുമയുടെ സാക്ഷ്യം നൽകാനാകണം: മാർ നെല്ലിക്കുന്നേൽ
1542524
Sunday, April 13, 2025 11:17 PM IST
രാജകുമാരി: വിഭാഗീയതയ്ക്കെതിരേ ഒരുമയുടെ ക്രൈസ്തവ സാക്ഷ്യം നൽകാൻ കഴിയണമെന്ന് ഇടുക്കി ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ. രാജകുമാരി ദൈവമാത തീർഥാടന ദേവാലയത്തിൽ ഓശാനത്തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വിഭാഗീയതയുടെയും ഒറ്റ തിരിയലിന്റെയും അനുഭവങ്ങൾ സമൂഹത്തിൽ വളരുന്ന സാഹചര്യമാണ് ഇന്നുള്ളത്. കുടുംബങ്ങളിലും സമൂഹത്തിലും മനുഷ്യത്വപരമായ ഒരുമയോടെ സന്ദേശം നൽകാൻ എല്ലാവരും പരിശ്രമിക്കണം.
ഭിന്നതയാണ് കുടുംബങ്ങളുടെയും സമൂഹത്തിന്റെയും തകർച്ചയ്ക്ക് കാരണം. ഇതിനെതിരേ ഐക്യത്തിന്റെയും ഒരുമയുടെയും സാക്ഷ്യം നൽകാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ബിഷപ് പറഞ്ഞു.
മോണ്‍.ഏബ്രഹാം പുറയാറ്റ്, ഫാ. ജോസഫ് തച്ചുകുന്നേൽ, ഫാ. അമൽ മണിമലക്കുന്നേൽ, ഫാ. അലക്സ് ചേർന്നംകുളം എന്നിവർ സഹകാർമികരായിരുന്നു.