ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തു
1539323
Friday, April 4, 2025 12:03 AM IST
കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നവതി സ്മാരകമായി നിർമിച്ച ഗാന്ധി പ്രതിമ സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അനാച്ഛാദനം ചെയ്തു.
കരിമണ്ണൂർ സെന്റ് മേരീസ് ഫോറോന പള്ളി ആക്ടിംഗ് വികാരി ഫാ. ജോസഫ് അടപ്പൂര് സന്ദേശം നൽകി. സ്കൂൾ അസി. മാനേജർ ഫാ. മാത്യു എടാട്ട്, പിടിഎ പ്രസിഡന്റ് ജോസണ്‍ ജോണ്‍, ഹെഡ്മാസ്റ്റർ സജി മാത്യു, അധ്യാപകൻ സാബു ജോസ് എന്നിവർ പ്രസംഗിച്ചു.